വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് വധു: കാരണം കേട്ട് ഞെട്ടി ബന്ധുക്കള്‍

302 0

ബിഹാര്‍: സ്ത്രീധന പ്രശ്നങ്ങളോ, വധു വരന്മാരുടെ പ്രണയബന്ധങ്ങളോ ഒക്കെ വിവാഹം നിര്‍ത്തിവയ്ക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിന് വ്യത്യസ്തമായൊരു കാരണമാണ് ഈ ബിഹാറി വധു പറഞ്ഞത്. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. വരന് ഇടിമിന്നലിനെ ഭയമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിവാഹചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇടിമിന്നലടിച്ചു. 

അതിന് ശേഷം വരന്റെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയെന്നാണ് വധു പറയുന്നത്. ഇതാദ്യമായല്ല രസകരമായ കാരണങ്ങള്‍ കൊണ്ട് വിവാഹങ്ങള്‍ മുടങ്ങുന്നത്. എന്നാല്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. ഒടുവില്‍ ഇരുവീട്ടുകാരും ഏറ്റുമുട്ടുകയും വരന്റെയാളുകളെ വധുവിന്റെ വീട്ടുകാര്‍ തല്ലിയോടിക്കുകയും ചെയ്തു. വരന്റെ വീട്ടുകാരെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Related Post

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും, കാഞ്ചീപുരത്തും സുരക്ഷ ശക്തമാക്കി

Posted by - Sep 17, 2019, 06:52 pm IST 0
ചെന്നൈ: ചെന്നൈയിലും, കാഞ്ചീപുരത്തും ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാന മേഖലകളിൽ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ…

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST 0
ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി,…

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു

Posted by - Jan 30, 2020, 04:06 pm IST 0
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ്  അജ്ഞാതന്‍ വെടിയുതിര്‍ത്തത് . വെടിവെപ്പില്‍…

അയോദ്ധ്യ കേസ് വിധിയിൽ തൃപ്തരല്ല,  പുനഃപരിശോധനാ ഹർജി പരിഗണയിൽ : സുന്നി വഖഫ് ബോർഡ്  

Posted by - Nov 9, 2019, 04:05 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ  സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം…

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST 0
ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു…

Leave a comment