വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു
മധ്യപ്രദേശിൽ വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം മോളിയായിൽ സോനെ നദിയിലേക്ക് മറിഞ്ഞാണ് 22 പേർ മരിച്ചത്. 45 പേരുണ്ടായിരുന്ന ബസിൽ 23 പേർക്ക് പരിക്കുണ്ട്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം നടന്നത്. ബസ് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.
