ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതിനെതിരെ നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടക്കാണ് ആശാദേവിയുടെ പ്രതികരണം. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കോടതിയില്‍ നിന്നും ആശാദേവി പുറത്തേക്ക് വന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നീതിക്ക് വണ്ടി അലയുകയാണ്. വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണെന്ന് അവർ പറഞ്ഞു.
