വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു  

132 0

ബംഗളുരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാകടയിലെ 14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഡിവിഷന്‍ വോട്ടിംഗ് ആണ് നടന്നത്. ഭരണപക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം നിയമസഭാ ഉദ്യോഗസ്ഥര്‍ നേരിട്ട് എടുക്കുകയായിരുന്നു. ഭരണപക്ഷത്ത് 99 എം.എല്‍.എമാര്‍ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില്‍ 105 എം.എല്‍.എമാരുണ്ടായിരുന്നു.

കര്‍ണാടക സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ശബ്ദ വോട്ട് നിര്‍ദ്ദേശിച്ചുവെങ്കിലും പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവിഷന്‍ വോട്ടിലേക്ക് പോവുകയായിരുന്നു. സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വോട്ട് ചെയ്തില്ല. വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി കമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ കൂറുമാറ്റമാണ് സഖ്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും കൂറുമാറി ബി.ജെ.പി പാളയത്തിലേക്ക് പോയി. വിമത എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയെങ്കിലും എം.എല്‍.എമാര്‍ വഴങ്ങിയില്ല. ആഴ്ചകള്‍ നീണ്ട അനുനയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണത്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ബി.ജെ.പി പാളയത്തിലേക്കുള്ള കൂറുമാറ്റ ഭീഷണിയാണ് സര്‍ക്കാരിന് തുടക്കം മുതല്‍ തന്നെ ഭീഷണി ഉയര്‍ത്തിയത്. ഏത് നിമിഷവും സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയിലായിരുന്ന സര്‍ക്കാരിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നീക്കം ശക്തമാക്കുകയായിരുന്നു.

Related Post

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST 0
മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത…

പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

Posted by - Aug 3, 2019, 10:36 pm IST 0
കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു.…

ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പെണ്‍കുട്ടികളെ മോചിപ്പിച്ചു

Posted by - Jul 5, 2018, 07:54 am IST 0
ജ​യ്പു​ര്‍: ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 68 പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലാണ് ഇയാള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പാര്‍പ്പിച്ചിരുന്നത്. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേര്‍ന്ന് നടത്തിയ…

ആരോഗ്യ പ്രവർത്തകന് കോവിഡ്

Posted by - Mar 29, 2020, 08:26 pm IST 0
എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന…

ദില്ലി മുന്‍ മുഖ്യമന്ത്രി അന്തരിച്ചു

Posted by - Oct 28, 2018, 07:36 am IST 0
ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന( 82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും…

Leave a comment