തിരുവനന്തപുരം: ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള സംരംഭമായ വിസ്താര എയർലൈൻസ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു. ദിവസേന ഡല്‍ഹിയില്‍നിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്‌ലൈറ്റാണിത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് അമൃത്സര്‍, ചണ്ഡിഗഡ്, ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡല്‍ഹി വഴി സൗകര്യപ്രദമായ വണ്‍സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്.
