വി.മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി  

216 0

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി.

കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്റില്‍ എത്തിയത്.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. ഏറെക്കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തിയത് .

Related Post

ജമ്മു-കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

Posted by - Feb 10, 2019, 01:32 pm IST 0
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. സൈന്യത്തിന്റെ തെരച്ചലിനിടെ കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം…

ജനകീയ തീരുമാനങ്ങളുമായി മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം; കിസാന്‍ സമ്മാന്‍ നിധി എല്ലാ കര്‍ഷകര്‍ക്കും; പ്രതിമാസം 3000 ഇന്‍ഷുറന്‍സ്  

Posted by - Jun 1, 2019, 07:40 am IST 0
ന്യൂഡല്‍ഹി: ചുമതലയേറ്റ ശേഷം ചേര്‍ന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിരവധി ജനകീയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എല്ലാ കര്‍ഷകര്‍ക്കും…

അവിനാശി ബസ് അപകടത്തിൽ  കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍  കീഴടങ്ങി

Posted by - Feb 20, 2020, 11:08 am IST 0
കോയമ്പത്തൂര്‍: അവിനാശി ബസ് അപകടത്തിൽ  കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍  പാലക്കാട് സ്വദേശി ഹേമരാജ് കീഴടങ്ങി.  പുലര്‍ച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിനടുത്ത്‌ അവിനാശിയില്‍ വെച്ചാണ്‌ അപകടമുണ്ടായത്. ടൈല്‍സുമായി കേരളത്തില്‍നിന്നു…

സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി 

Posted by - Jun 26, 2018, 12:53 pm IST 0
കോഴഞ്ചേരി; സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി. ആണും പെണ്ണും ഒരുമിച്ച്‌ പോകുന്നത് കണ്ടാല്‍ ഹാലിളകുന്നതാണ് ഇവിടുത്തെ സദാചാരക്കരുടെ പതിവ് പല്ലവി. ഇത്തരം ഒരു സംഭവത്തിലാണ്…

സാമ്പത്തിക നോബേൽ പുരസ്‌കാരം അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പങ്കിട്ടു

Posted by - Oct 14, 2019, 04:09 pm IST 0
ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ  പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ.…

Leave a comment