ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം.
വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മറുപടിയായി ജയിലില്‍ സഹ തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നല്‍കാന്‍ പറ്റുകയുള്ളു എന്ന് കോടതി വ്യക്തമാക്കി.