ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കാഷ്മീര്‍ റേഞ്ച് ഐജി സ്വയം പ്രകാശ് പാനി അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരും സംഘടനകളുമായുള്ള ബന്ധവും പൊലീസ് വെളിപ്പെടുത്തിയില്ല.
