വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

271 0

ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന് സ്വയം ജീവനൊടുക്കിയത്. 

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കിടെ ശേഖരിച്ച സ്രവസാമ്പിളില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. മരണപ്പെട്ടയാള്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

ഉടുപ്പി സ്വദേശിയായ ഗോലപാലകൃഷ്ണ മഡിവാള എന്നയാളാണ് വൈറസ് ബാധ ഭയന്ന് ജീവനൊടുക്കിയത്. കുടുംബാംഗങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമായിരുന്നു ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിച്ചത്.

Related Post

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

സ്വര്‍ണാഭരണങ്ങള്‍ക്ക് 2021 ജനുവരിമുതല്‍ ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും   

Posted by - Nov 30, 2019, 11:04 am IST 0
ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങൾക്കും  കരകൗശലവസ്തുക്കൾക്കും 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന്…

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ

Posted by - Feb 28, 2020, 06:30 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.  കേസിലെ പ്രതികളായ…

യാത്രയ്ക്കിടെ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി

Posted by - Dec 27, 2018, 11:04 am IST 0
പനാജി: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനം…

Leave a comment