വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും
വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക് താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം നഷ്ട്ടമാകും.
വ്യാജ വാർത്ത നിർമിച്ചാൽ മാധ്യമപ്രവർത്തകരെ താൽക്കാലികമായി ബാൻ ചെയ്യും പിന്നീട് ആവർത്തിച്ചാൽ 1 വർഷത്തേക്കും പിന്നീടും ആവർത്തിച്ചാൽ സ്ഥിരമായും അഗീകാരം എടുത്തുകളയാനാണ് തീരുമാനം.
ഡിജിറ്റൽ മാധ്യമങ്ങളെ ഇതിൽ ഉൾപ്പെടുത്താത്തതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് സ്‌മൃതിഇറാനി വ്യക്തമാക്കി.