ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്.
