പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്കു കൂടി നീട്ടി. പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഈ മാസം 27 വരെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
നിരോധനാജ്ഞ തുടരണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്.