ശബരിമല: ഈ വര്ഷം ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പത്രസമ്മേളനത്തിൽ പറഞ്ഞു. നടയടയ്‌ക്കാൻ അഞ്ചുദിവസംകൂടി ബാക്കിയുണ്ട് . അതുകൊണ്ട് 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡൻറ്് പറഞ്ഞു. കഴിഞ്ഞ സീസണിൽ 167 കോടിയായിരുന്നു നടവരവ്. 2017-18ൽ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം.
