ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അവര്‍ കത്തയച്ചു. ആറ് സ്ത്രീകളുടെ സംഘത്തോടൊപ്പമാണ് തൃപ്തി ദേശായി എത്തുക.
