ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

136 0

എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്.

എരുമേലിയില്‍ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്. അതേസമയം യുവതീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരിക്കുകയാണ്.

Related Post

ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് തൃപ്തി ദേശായി

Posted by - Nov 14, 2018, 02:00 pm IST 0
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം…

റാഫേല്‍ : സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു  

Posted by - May 4, 2019, 02:33 pm IST 0
ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.  റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  യുദ്ധവിമാനങ്ങള്‍ കുറഞ്ഞ…

അഞ്ചാംഘട്ട വോട്ടെടുപ്പു തുടങ്ങി; കാശ്മീരില്‍ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം; ബംഗാളില്‍ സംഘര്‍ഷം  

Posted by - May 6, 2019, 10:41 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ തന്നെ ത്രാല്‍ മേഖലയില്‍…

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Posted by - Feb 12, 2020, 09:21 am IST 0
ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.  പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ്…

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

Posted by - Jun 5, 2018, 09:34 am IST 0
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍…

Leave a comment