അഹമ്മദാബാദ്: രാജസ്ഥാനിലെ ശിശുമരണങ്ങള്‍ക്ക് പിറകെ ഗുജറാത്ത് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു . ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം മരിച്ചത് 219 കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള സിവില്‍ ആശുപത്രികളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചിരിക്കുന്നത്. അതേസമയം കൂട്ട ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി.
