ശ്രീധന്യക്ക് ആശംസകളറിയിച്ച് രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും

168 0

വയനാട്: സിവിൽ സർവീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ  ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീധന്യക്ക് വിജയാശംസകൾ നേടിയ രാഹുൽ ഗാന്ധി അവരുടെ കുടുംബത്തിനും അഭിനന്ദനം അറിയിച്ചു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലമായ വയനാട് സ്വദേശിയാണ് ശ്രീധന്യ.

ഡിസ്റ്റിംഗ്ഷനോടെ യുപിഎസ്‍സി പരീക്ഷ പാസായ കുറിച്യ വിഭാഗത്തിൽപ്പെട്ട ആദ്യത്തെ വനിതയായ ശ്രീധന്യക്ക് ആശംസകൾ നേരുന്നുവെന്ന് സൂപ്പർ താരം കമൽ ഹാസൻ ട്വീറ്റ് ചെയ്തു. ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്നുവരാൻ അവസരം ഒരുക്കുന്ന കേരള സർക്കാരിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

Related Post

ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted by - May 27, 2018, 12:11 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ…

ജമ്മു കശ്മീരിൽ ആദ്യത്തെ റെയിൽ‌വേ ചരക്ക് ടെർമിനൽ  സാംബ റെയിൽവേ സ്റ്റേഷനിൽ 

Posted by - Sep 1, 2019, 11:23 am IST 0
ജമ്മു:സാംബ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ഉടൻ തന്നെ ചരക്ക് ടെർമിനൽ ഉണ്ടാകും. ജമ്മു കശ്മീരിലെ ആദ്യത്തേതാണ് ഇത്. പ്രതിദിനം 6,000 മുതൽ 9,000 മെട്രിക് ടൺ വരെ…

ന്യൂനമർദ്ദം: കേരളത്തിന് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്  

Posted by - Mar 13, 2018, 02:19 pm IST 0
ന്യൂനമർദ്ദം: കേരളത്തിന് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ് ന്യൂനമർദ്ദം കേരളത്തോട് അടുക്കുകയാണ് അതിനാൽ ജാഗ്രതപാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറു ദിശയിലൂടെ സഞ്ചരിച്ചുവരുന്ന ന്യൂനമർദ്ദം മാലദ്വീപിനു സമീപം…

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Dec 29, 2019, 03:08 pm IST 0
റാഞ്ചി: ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയായിട്ടാണ്  സോറന്‍ സത്യപ്രതിജ്ഞ ചെയ്‍തത്. റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍…

വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു

Posted by - Jul 9, 2018, 12:34 pm IST 0
മഹാരാഷ്​ട്ര: മുംബൈയില്‍ കനത്ത മഴയെ തുടരുന്ന സാഹചര്യത്തില്‍​ സ്​കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു.

Leave a comment