ന്യൂഡല്‍ഹി: സി എ എ ക്കെതിരായി ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നതാണ് പ്രധാന വിഷയം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്‌നമുള്ളവര്‍ തന്നെ കാണണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
