ന്യൂഡല്‍ഹി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി. എപ്പോഴും സംവരണത്തിന് എതിരാണ് ബി ജെ പി.
