സംസ്ഥാനത്ത് ഇന്ന് മുതൽ നോക്കുകൂലി ഇല്ല : തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

133 0

തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട് പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇതുപ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാം. കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെ വാങ്ങി നല്‍കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദേശം ഉണ്ട്. 

പട്ടികയില്‍പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. കയറ്റിറക്ക് കൂലി അതത് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം. നോക്കുകൂലി സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുകയും വ്യവസായ അനുകൂല അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്ന വിലയിരുത്തലും ഉത്തരവിന് പിന്നിലുണ്ട്‌.

Related Post

ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Jul 10, 2018, 09:23 am IST 0
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് തീവ്രവാദികള്‍ സേനയുടെ വലയില്‍ കുടുങ്ങിയതായും…

അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

Posted by - Nov 8, 2018, 08:10 am IST 0
മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം ഉണ്ടായത്.  ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍…

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും 

Posted by - Apr 3, 2018, 01:28 pm IST 0
വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും  വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക്  താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം…

 ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഫിറ്റ്ഇന്ത്യ മൂവ്‌മെന്റ് ആരംഭിച്ചു

Posted by - Aug 29, 2019, 05:16 pm IST 0
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ദേശീയ കായിക ദിനത്തിനായുള്ള # ഫിറ്റ്ഇന്ത്യ മൂവ്‌മെന്റ് ആരംഭിച്ചു. സമാരംഭിക്കുന്നതിനുമുമ്പ്, പ്രധാന കോളേജുകളിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്കും മറ്റ് പരിചാരകർക്കും…

നിയമസഭാ ഗെയ്റ്റിന് മുന്നില്‍ അപമാനിച്ചെന്ന് ബംഗാൾ ഗവർണ്ണർ 

Posted by - Dec 5, 2019, 03:50 pm IST 0
കൊൽക്കത്ത: നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി . ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍…

Leave a comment