സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി 

209 0

കോഴഞ്ചേരി; സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി. ആണും പെണ്ണും ഒരുമിച്ച്‌ പോകുന്നത് കണ്ടാല്‍ ഹാലിളകുന്നതാണ് ഇവിടുത്തെ സദാചാരക്കരുടെ പതിവ് പല്ലവി. ഇത്തരം ഒരു സംഭവത്തിലാണ് കഴിഞ്ഞദിവസം പോലീസ് സദാചാര പോലീസിനെതിരെ നടപടി സ്വീകരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം അരങ്ങറേയിത്. കോഴഞ്ചേരിയില്‍ ജോലി അന്വേഷിച്ചെത്തിയ യുവതിയേയും-യുവാവിനേയും സദാചാര പോലീസ് ചമഞ്ഞ് ഒരുകൂട്ടം യുവാക്കള്‍ മര്‍ദിച്ചതായിരുന്നു കേസ്. 

കുവമ്പനാട് ചെമ്പകശേരിപ്പടിക്കല്‍ താമസിക്കുന്ന സുഹൃത്തിന് ജോലി അന്വേഷിച്ച്‌ എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ ഇവരെ തടഞ്ഞു നിര്‍ത്തി സദാചാര പോലീസ് ചമഞ്ഞ് യുവതി-യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ മാരകമായ പരുക്കേറ്റ ഇരുവരും പിന്നീട് പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടേയും-യുവാവിന്റേയും പരാതിയില്‍ പോലീസ് പ്രതികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. 

പുല്ലാട് ഉള്ളൂര്‍ച്ചിറ ചിറയില്‍ ജിപ്‌സണ്‍ (28), പുല്ലാട് ഓവനാലില്‍പ്പടി ചതുരംകാലായില്‍ വിജോയി (33) എന്നിവരാണ് അറസ്റ്റിലായത്. ജിപ്‌സണ്‍ നിലവില്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ജില്ലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും 15-ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. യുവതി പോലീസില്‍ വിവരമറിയിച്ചതോടെയാണ് ഉടനടി തന്നെ കോയിപ്രം എസ്‌എച്ച്‌ഒ കെഎസ്‌ഗോപകുമാര്‍, സീനിയര്‍ സിപിഓ പിഎന്‍ഹരികുമാര്‍ എന്നിവരെത്തി മര്‍ദ്ദിച്ചവരെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ യുവാവിനെയും യുവതിയെയും പോലീസാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Related Post

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST 0
  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം…

അയോദ്ധ്യ കേസ് വിധിയിൽ തൃപ്തരല്ല,  പുനഃപരിശോധനാ ഹർജി പരിഗണയിൽ : സുന്നി വഖഫ് ബോർഡ്  

Posted by - Nov 9, 2019, 04:05 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ  സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം…

കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Posted by - Feb 4, 2020, 05:30 pm IST 0
ന്യൂഡല്‍ഹി: രണ്ടാമത്തെ കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് മോശമാണെന്ന്…

Leave a comment