ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം രൂക്ഷമാകുന്നതിനിടെ സമാധാനത്തിന്റെ സന്ദേശവുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ചിന്തയുടെ കേന്ദ്രമെന്നും എല്ലായ്‌പ്പോഴും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.
