സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ
കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിന്റെ ഇമേജ് കൂട്ടാനും സർക്കാർ ചെലവിടാൻ പോകുന്നത് ൪൧ ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ 25 പേരടങ്ങുന്ന ഒരു ടീമിനെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത് ഇതിൽ സംഘത്തലവനുമാത്രം ഒന്നേകാൽ ലക്ഷം രൂപയാണ് പ്രതിമാസ വരുമാനം.
സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഒഴിവാക്കാൻ കഴിയുന്ന ഇത്തരം ചിലവുകൾ സർക്കാർ വഹിക്കുന്നത്. പ്രചാരങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി സർക്കാരിന്റെ കീഴിൽ തന്നെ പബ്ലിക് റിലേഷൻസ് വകുപ്പും അതിൽ ആവശ്യത്തിനു ജീവനക്കാരുമുള്ളപ്പോഴാണു ലക്ഷങ്ങൾ പൊടിപൊടിച്ച് സർക്കാർ ഇത്തരം പാഴ് ചിലവുകൾ വരുത്തിവെക്കുന്നത്.
