സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി കുറച്ചു

245 0

അമരാവതി: ഇന്ധന വില കുതിച്ച്‌ ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവാണ് ഉണ്ടാകുന്നത്. രണ്ട് ശതമാനം നികുതിയാണ് കുറച്ചത്. 

ഇതോടെ 1120 കോടിയുടെ നഷ്ടം ഖജനാവിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പുതിയ നിരക്ക് നിലവില്‍ വരും. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരും ഇന്ധന വിലയുടെ നികുതി കുറച്ചിരുന്നു. ഇതോടെ രാജസ്ഥാനില്‍ പെട്രോളിനും, ഡീസലിനും 2.50 രൂപയുടെ കുറവാണ് ഉണ്ടായത്. .

Related Post

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്  പ്രധാനമന്ത്രിക്ക് ക്ഷണം

Posted by - Feb 14, 2020, 03:52 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി  അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST 0
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും…

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും, കാഞ്ചീപുരത്തും സുരക്ഷ ശക്തമാക്കി

Posted by - Sep 17, 2019, 06:52 pm IST 0
ചെന്നൈ: ചെന്നൈയിലും, കാഞ്ചീപുരത്തും ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാന മേഖലകളിൽ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ…

ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ്  

Posted by - Jul 5, 2019, 12:58 pm IST 0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ്…

Leave a comment