ന്യൂ ഡൽഹി: കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാൻ കാരണമെന്നാണ് പറയുന്നത് . കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്.
