ന്യൂഡൽഹി: സാധാരണക്കാര്‍ക്ക് പത്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത് റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വന്നതായി മോദി അഭിപ്രായപ്പെട്ടത്. പുരസ്‌കാര ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. എല്ലാവർഷത്തെയും പോലെ കഴിഞ്ഞദിവസം വൈകീട്ട് പദ്മ പുരസ്‌കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരമായവരെ കുറിച്ച് വായിച്ചുമനസിലാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്.
