സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറിയും: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

198 0

ന്യൂഡല്‍ഹി: സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിക്കണക്ക് (എല്‍.പി.എ.) അനുസരിച്ച്‌ രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം. മഴ കുറയാനുള്ള സാധ്യത വിരളമാണ്. 96മുതല്‍ 104വരെ ശതമാനത്തിന് ഇടയിലുള്ള മഴ ലഭ്യതയെയാണ് 'നോര്‍മല്‍ മണ്‍സൂണ്‍' ആയി കണക്കാക്കുന്നത്. 90 ശതമാനത്തില്‍ താഴ്ന്നാല്‍ മഴക്കുറവായി വിലയിരുത്തും. 

കേരളത്തിലായിരിക്കും കാലവര്‍ഷം ആദ്യമെത്തുക. കൃത്യമായ തീയതിയും മഴക്കണക്കും മേയ് 15-നായിരിക്കും പ്രവചിക്കുക. കഴിഞ്ഞ രണ്ടുവര്‍ഷത്തെപ്പോലെ ഇക്കൊല്ലവും മഴ പതിവുപോലെ ലഭിക്കുമെന്ന് ഐ.എം.ഡി. ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍.ജെ. രമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തും. 

Related Post

ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

Posted by - Apr 25, 2019, 10:41 am IST 0
ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി…

കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

Posted by - Dec 20, 2019, 03:06 pm IST 0
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ് വിധിച്ചു .  പെണ്‍കുട്ടിയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

Leave a comment