ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ. ആഗോള ദാരിദ്ര്യനിർമാർജനത്തിനുള്ള പദ്ധതിക്കാണ് പുരസ്കാരം. അമേരിക്കയിൽ പ്രൊഫസറായ അഭിജിത്ത് കൊൽക്കത്ത സ്വദേശിയാണ്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത്ത് ബാനർജി ഇപ്പോൾ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രൊഫസറാണ്.
