ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ച് വെക്കാൻ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വമര്‍ശനം . 'ഇന്ത്യ ഇന്ന് നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാമന്ദഗതിയുമാണ്. ഇതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരങ്ങളില്ല.രാജ്യവ്യാപകമായി യുവാക്കള്‍ പ്രക്ഷോഭത്തിലാണ്. പൗരത്വനിയമ ഭേദഗതിയും എന്‍ആര്‍സിയുമാണ് ഇതിന് കാരണം.
