കോഴിക്കോട് : ബിജെപിയുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ സംഘടിപ്പിച്ച സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കണമെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കുടത്തായി സ്വദേശി വ്യാപാരിയായ സത്താറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളില്‍ സിഎഎ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നും, അനുകൂല യോഗങ്ങളില്‍ പങ്കെടുക്കരുതെന്നുമാണ് ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ട്രഷററാണ് സത്താര്‍.