സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി കോടതി; അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശം  

143 0

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായി കോടതി. മൊബൈല്‍ ഫോണും ലാപ്ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. മരണത്തിനു തൊട്ടു മുന്‍പ് ശശി തരൂരിന് സുനന്ദ പുഷ്‌കര്‍ ഇ മെയില്‍ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല, താന്‍ മരിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്.

Related Post

 കോണ്‍ഗ്രസിന് ആര്‍ എസ്. എസ്. ശൈലി വേണ്ട :  സോണിയ ഗാന്ധി

Posted by - Sep 14, 2019, 10:24 am IST 0
ന്യുഡല്‍ഹി: രാജ്യമൊട്ടുക്കും  പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി തളളി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍…

ഇന്ത്യന്‍ സമ്പദ്ഘടനയെ എന്‍ഡിഎ സർക്കാർ രക്ഷിച്ചു:നരേന്ദ്രമോദി  

Posted by - Dec 20, 2019, 12:29 pm IST 0
ന്യൂഡല്‍ഹി: തകരാറിലായിരുന്ന  സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമ്പദ് ഘടന ഒരു ദുരന്തത്തിലേക്ക് പോകുകയായിരുന്നു.…

ഇന്ന് 'ഹൗഡി മോദി' സംഗമം 

Posted by - Sep 22, 2019, 10:41 am IST 0
ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ്…

വി.മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി  

Posted by - May 31, 2019, 07:40 pm IST 0
ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍…

ഗുഡ്വിൻ ജ്വല്ലേഴ്സ് ഉടമകൾ ഒളിവിൽപോയി 

Posted by - Oct 29, 2019, 05:53 pm IST 0
മുംബൈ: മുംബൈയിലും കേരളത്തിലും പ്രാന്തപ്രദേശങ്ങളിൽ റീട്ടെയിൽ സ്റ്റോറുകളുള്ള ഗുഡ്വിൻ ജ്വല്ലേഴ്‌സ് ഉടമകൾ ഒളിവിൽ. കഴിഞ്ഞ 4-5 ദിവസങ്ങൾ മുതൽ അവരെപ്പറ്റി യാതൊരു വിവരവുമില്ല.ഗോഡ്വിന്റെ എല്ലാ ജ്വല്ലറി ഷോപ്പുകളും…

Leave a comment