സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

208 0

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസില്‍ ശശി തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നിലാണ് ശശി തരൂര്‍ ഹാജരാകുക. കേസില്‍ ശശി തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 

ഒരു ലക്ഷം രൂപയുടെ ബോണ്ടിലും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്ന നിബന്ധനയിലുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ശശി തരൂരിന് ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. സ്ഥിരമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തരൂര്‍ അവിടെ സ്ഥിരതാമസം ആക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ പ്രധാന വാദം.  ആത്മഹത്യ പ്രേരണ കുറ്റമാണ് തരൂരിന് എതിരെ ചുമത്തിയിരിക്കുന്നത്. 3000 പേജുള്ള കുറ്റപത്രം അംഗീകരിച്ച കോടതി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

Related Post

രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്ക് കോവിഡ  

Posted by - Mar 3, 2021, 09:39 am IST 0
മുംബൈ: രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ്. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ത്ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ്…

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

Posted by - Mar 13, 2021, 10:47 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക…

ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു

Posted by - Dec 11, 2018, 09:27 pm IST 0
ന്യൂഡല്‍ഹി : മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ്…

ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാര്‍

Posted by - Feb 1, 2020, 10:18 am IST 0
ഡല്‍ഹി:ശമ്പളവര്‍ധനവ് ഉൾപ്പെടെയുള്ള  പല ആവശ്യങ്ങളുന്നയിച്ച്  രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്നും തുടരും .സംസ്ഥാനത്തെ പല എ ടി എമ്മുകളും ഇന്നലെ തന്നെ കാലിയായി.  ബാങ്ക്…

ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

Posted by - Apr 17, 2018, 02:35 pm IST 0
കാഠ്മണ്ഡു: ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എംബസി…

Leave a comment