ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനയ്ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന പട്ടാളക്കാര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ തിരിച്ചടിച്ച സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.
