റായ്പൂര്‍: തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു.
നിരവധി ആയുധങ്ങളും സ്ഫോടനവസ്തുകളും സുരക്ഷസേന പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം ഛത്തീസ്ഗഡിലെ കൊയാലി ബന്ദയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാനു പരിക്കേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെ തുടര്‍ന്നു കനത്ത സുരക്ഷാണ് ഛത്തീസ്ഗഡില്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തിങ്കളാഴ്ച 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.