സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം
കാശ്മീരിലും യു.പിയിലെയും സംഭവങ്ങൾക്കു പിന്നാലെ സൂറത്തിൽ പീഡനം. ഗുജറാത്തിലെ സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെൺക്കുട്ടി ദിവസങ്ങളോളം തടങ്കലിൽവെച്ച് ക്രൂരമായ പീഡനത്തിനിരയായെന്ന് പോലീസ്. സൂറത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തുനിന്നും കണ്ടെത്തിയ കണ്ടെത്തിയ കുട്ടിയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
കുട്ടിയുടെ ശരീരത്തിൽ എൺപത്തിയാറോളം മുറിവുകൾ ഉണ്ടെന്നും മറിവുകളിൽ പലതിനും ആഴ്ചകളുടെ പഴക്കമുണ്ടെന്നും കുട്ടിയുടെ ശരീരം പോസ്റ്റ്മാർട്ടം ചെയ്‌ത ഫോറൻസിക് വിഭാഗം തലവൻ ഗണേഷ് വ്യക്തമാക്കി.
