ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദര്‍ബ്ഗാമിലെ ഭീകരരുടെ കേന്ദ്രത്തില്‍ സൈന്യം തിരച്ചില്‍ നടത്തിയെതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
