ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും കാരണത്താലാണ് സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചത്. തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം പിറന്നാള്‍.
