സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു

228 0

ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ് ഡ്രൈവറാണ്. 12 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സിര്‍മൗറിലെ കാര്‍കോളിന്‍ എന്ന സ്ഥലത്ത് രാവിലെ 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവറും സഹായിയും ഉള്‍പ്പടെ ഇരുപതോളം പേര്‍ ബസിലുണ്ടായിരുന്നു. ദാഹുവിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.

Related Post

തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം

Posted by - Mar 8, 2018, 08:01 am IST 0
തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നത്.ഇത് ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുക. ടിക്കറ്റ്…

ഉന്നാവോ പെണ്‍കുട്ടിക്കു വാഹനാപകടം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്  

Posted by - Jul 29, 2019, 09:10 pm IST 0
ലഖ്നൗ: ഉന്നാവോ പീഡനക്കേസ് ഇരയ്ക്കും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശ്…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

മോദിയുടെ ഇളയസഹോദരനാണ് ഉദ്ധവ് താക്കറെ : സാംമ്‌നാ ദിനപത്രം

Posted by - Nov 29, 2019, 05:14 pm IST 0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനാണ്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറയെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഉദ്ധവ് താക്കറെയുമായി സഹകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു…

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

Posted by - Feb 8, 2020, 09:44 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ്…

Leave a comment