ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ല. ഭാഷയും കണക്കും മാത്രം ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതി. ഓരോ ക്ലാസുകളിലേയും സ്‌കൂള്‍ ബാഗുകളുടെ ഭാരവും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടും.
