സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ

220 0

ന്യൂഡല്‍ഹി: സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്‌ വിദഗ്ധരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടന്നുവരുകയാണെന്ന്‌ റെയില്‍വേ ബോര്‍ഡ് അംഗം അറിയിച്ചു.

സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച്‌ മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ചരക്ക് തീവണ്ടി സര്‍വീസും യാത്രാ തീവണ്ടി മേഖലയും വിഭജിക്കേണ്ടതും ആവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ട്രെയിനുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

Posted by - Feb 8, 2020, 09:44 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ്…

ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted by - Nov 18, 2019, 10:23 am IST 0
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

Posted by - Nov 16, 2018, 10:02 pm IST 0
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഗൌരവ് ഗുപ്തയെന്നയാളുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാണാ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹരൂണ്‍ ഖാന്‍,…

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍

Posted by - Apr 24, 2018, 02:59 pm IST 0
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി…

Leave a comment