സ്വന്തം ജോലി ചെയ്താൽ മതി; കരസേനാ മേധാവിക്കെതിരെ പി ചിദംബരം

323 0

തിരുവനന്തപുരം:  കരസേനാ മേധാവി ബിപിൻ റൗത് രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുതെന്നും, സ്വന്തം ജോലി മാത്രം ചെയ്താൽ മതിയെന്ന്  ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന കരസേനാ മേധാവിയുടെ നിലപാട് അപലപനീയമാണെന്നും ചിദംബരം കുറ്റപ്പെടുത്തി. നേരത്തെ കരസേനാ മേധാവിക്കെതിരെ നിരവധി പ്രവർത്തകരാണ് രംഗത്ത് വന്നത്. ഡിസംബര്‍ 31-ന് ബിപിൻ റാവത്ത് വിരമിക്കാനിരിക്കെയാണ് വിവാദ പരാമർശം.  പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Related Post

ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്  ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണ്: ഉദ്ധവ് താക്കറെ

Posted by - Feb 5, 2020, 10:44 am IST 0
മുംബൈ: ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്  ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരം പിടിച്ചടക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും…

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു

Posted by - Mar 19, 2018, 07:46 am IST 0
മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്.…

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: രണ്ട് മരണം 

Posted by - Sep 9, 2018, 08:19 am IST 0
തമിഴ്‌നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്‌പേര്‍ മരിച്ചു. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ…

 ശനിയാഴ്ച ബീഹാർ ബന്ദ് 

Posted by - Dec 20, 2019, 10:23 am IST 0
ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു.  ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍…

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

Leave a comment