ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങൾക്കും കരകൗശലവസ്തുക്കൾക്കും 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും.ഒരുവര്‍ഷത്തിനുശേഷം നിബന്ധന നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
