സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി വിശാല ബെഞ്ചിന് വിട്ടിരുന്നത്. എന്നാല്‍ നാളെ ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
