ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. പ്രകൃതിവിരുദ്ധമായ സ്വവർഗരതി ജീവപര്യന്തം തടവിനു വിധിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. നിർബന്ധ പ്രേരണ, കുട്ടികളെയോ മൃഗങ്ങളെയോ ദുരുപയോഗിക്കൽ എന്നിവ വഴിയുള്ള സ്വവർഗരതി ഈ വകുപ്പു പ്രകാരം തുടർന്നും ശിക്ഷാർഹമായിരിക്കും. 157 വർഷം പഴക്കമുള്ള നിയമവ്യവസ്ഥ ഇല്ലാതാക്കാൻ കഴിയുന്ന വിധം വ്യത്യസ്തതകൾ അംഗീകരിക്കാൻ ഇന്ത്യൻ സമൂഹം പക്വതയാർജിച്ചുവെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് സുപ്രധാന വിധിന്യായം നടത്തിയത്.
