ഹരിയാണയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. 90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 38 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ഇവിടെ മുന്നേറുന്നത്. അതേ സമയം 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് സ്വതന്ത്രരേയും ജെജെപിയേയും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
