ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായി.. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനൊപ്പം ദുഷ്യന്ത് ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ കണ്ടിരുന്നു . ഇതിനുശേഷം അമിത് ഷായാണ് രണ്ടുപാർട്ടികളും ധാരണയിലെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഏഴു സ്വതന്ത്രരുടെ പിന്തുണയും ബി.ജെ.പി.ക്ക് ലഭിച്ചിട്ടുണ്ട്.
