ഹരിയാന : ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറെടുത്ത് ബിജെപി.
എത്രയും വേഗത്തിൽ തന്നെ സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കും. 90 അംഗത്വമുള്ള നിയമസഭയിൽ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.ഏഴ് സ്വാതന്ത്രരെ കൂടെ ഉൾപ്പെടുത്തി സർക്കാർ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.
ബിജെപിയുടെ നീക്കങ്ങൾ അറിഞ്ഞതിന് ശേഷം നിലപാട് വ്യക്തമാക്കാം എന്ന തീരുമാനത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെ കൂടെ നിർത്തി ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളുടെ നിലപാട്. .
