മുംബൈ: ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരം പിടിച്ചടക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കുമുള്ള ഹിന്ദുത്വ ഒരേ ചിന്താധാരയല്ല. സമാധാനമില്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഞാന്‍ ആഗ്രഹിക്കുന്നില്ല. മതത്തെ ഉപയോഗിച്ച് അധികാരം പിടിച്ചടക്കുന്നതല്ല എന്റെ ഹിന്ദുത്വ.
