ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ് കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സമ്മാനം കൈമാറുന്നതിന്റെ മറവില്‍ ആക്രമണകാരികള്‍ തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. അകത്തേക്ക് കടന്നയുടനെ അക്രമികള്‍ ഹിന്ദു മഹാസഭാ നേതാവിന്റെ കഴുത്തു മുറിക്കുകയും മരണം ഉറപ്പക്കാന്‍ വെടിവെക്കുകയും ചെയ്തു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 2015ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതിന് തിവാരി ഇസ്ലാം തീവ്രഗ്രൂപ്പുകളില്‍ നിന്നു ഭീഷണി നേരിട്ടിരുന്നു.
