ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം
പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ മല കയറുന്നത് സുരക്ഷാ പ്രശ്നം മൂലമാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഹജ്ജ്-ഉംറ പാക്കേജുകളിൽനിന്നും ജബൽ നൂർ മല സന്ദർശനം എടുത്തുകളയാൻ ഹജ്ജ്-ഉംറ സർവീസ് ഏജൻസികൾക്ക് നിർദ്ദേശം നൽകി.
